“50 ഗോളുകൾ അടിച്ചിരുന്ന റൊണാൾഡോ ആണ് ക്ലബ് വിട്ടത്, ആ ക്ഷീണം ഉണ്ടാകും” മോഡ്രിച്

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം നികത്താൻ പറ്റാത്തത് ആണെന്ന് ലുകാ മോഡ്രിച്. ക്രിസ്റ്റ്യാനോ പോലൊരു താരം ക്ലബ് വിട്ടാൽ ഏതൊരു ടീമും കഷ്ടപ്പെടും. ആ ക്ഷീണമാണ് റയൽ മാഡ്രിഡിനും ഉള്ളത് എന്ന് മോഡ്രിച് പറഞ്ഞു. ഈ സീസണിൽ തങ്ങളുടെ സ്ഥിരം മികവിലേക്ക് എത്താൻ റയൽ മാഡ്രിഡിന് ഇതുവരെ ആയിട്ടില്ല. ഇന്ന് അയാക്സിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങും മുമ്പായിരുന്നു മോഡ്രിച് റൊണാൾഡോയുടെ അഭാവത്തെ കുറിച്ച് പറഞ്ഞത്.

റൊണാൾഡോ ക്ലബിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ്. ഒരു സീസണിൽ 50 ഗോളുകൾ അടിക്കുന്ന താരത്തെ ആണ് തങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്. ടീം അതിമായി പൊരുത്തപ്പെടുക മാത്രമെ നിവൃത്തിയുള്ളൂ. മൂന്ന് നാലു താരങ്ങൾ പരിശ്രമിച്ചാൽ മാത്രമെ റൊണാൾഡോയുടെ ആ 50 ഗോളുകൾ ക്ലബിന് ഇപ്പോൾ കിട്ടുകയുള്ളൂ എന്നും മോഡ്രിച് പറഞ്ഞു.

കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷമായിരുന്നു റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത്.

Advertisement