“റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം എന്ന് ആഗ്രഹം”

റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിച്. 34കാരനായ താരം തനിക്ക് രണ്ടു വർഷം കൂടെ മികച്ച ഫുട്ബോൾ കളിക്കാൻ കഴിയും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് വർഷം കൂടെ റയൽ മാഡ്രിഡിൽ കളിച്ച് ഇവിടെ തന്നെ വിരമിക്കാൻ ആണ് ഉദ്ദേശം എന്ന് മോഡ്രിച് പറഞ്ഞു.

എന്നാൽ അത്രയും കാലം ഇവിടെ കളിക്കാൻ ആകുമോ എന്നത് ക്ലബ് കൂടെ തീരുമാനിക്കണം എന്നും മോഡ്രിച് പറഞ്ഞു. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഇതുവരെ ഇരുനൂറിലധികം മത്സരങ്ങൾ മോഡ്രിച് റയലിനായി കളിച്ചിട്ടുണ്ട്. റയലിനൊപ്പം 16 കിരീടങ്ങൾ മോഡ്രിച് നേടിയിട്ടുണ്ട്‌

Exit mobile version