മെസ്സിയുടെ മഞ്ഞ കാർഡിന് എതിരെ ബാഴ്സലോണ അപ്പീൽ പോകും

Img 20201201 135254
- Advertisement -

കഴിഞ്ഞ ലാലിഗ മത്സരത്തിൽ ലയണൽ മെസ്സി ഗോൾ നേടിയതിന് പിന്നാലെ നടത്തിയ ആഹ്ലാദത്തിന് മെസ്സിക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. ജേഴ്സി അഴിച്ച് മറഡോണയ്ക്ക് ആദരമർപ്പിച്ച് പഴയ ജേഴ്സിയുമായായിരുന്നു മെസ്സി ഗോൾ ആഹ്ലാദിച്ചത്. ഇതിനാണ് മെസ്സിക്ക് മഞ്ഞ കാർഡ് ലഭിച്ചത്. ഫുട്ബോളിൽ ജേഴ്സി അഴിച്ച് സന്ദേശം നൽകുന്നത് മഞ്ഞ കാർഡ് ലഭിക്കുന്ന കുറ്റമാണ്.

എന്നാൽ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് മഞ്ഞ കാർഡ് ഒഴിവാക്കണം എന്നാണ് ബാഴ്സലോണ അധികൃതർ പറയുന്നത്. അതിനായി അപ്പീൽ നൽകാൻ ബാഴ്സലോണ തയ്യാറായിരിക്കുകയാണ്. മഞ്ഞ കാർഡിനൊപ്പം മെസ്സിക്ക് 3000 യൂറോ പിഴയും ലഭിച്ചിട്ടുണ്ട്.

Advertisement