“മെസ്സിക്ക് വേണ്ടത് പണമല്ല, സ്നേഹവും കിരീടങ്ങളുമാണ്”

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി പണത്തിനു വേണ്ടി ബാഴ്സലോണ വിടില്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലപോർട്ടെ. മെസ്സി എന്നും ആഗ്രഹിക്കുന്നത് കിരീടങ്ങൾ നേടാൻ ആണ്. ആരാധകരിൽ നിന്ന് സ്നേഹം സമ്പാദിക്കാൻ ആണ്. അല്ലാതെ പണം അല്ല ഒരിക്കലും മെസ്സിയുടെ തീരുമാനങ്ങളുടെ പിറകിൽ എന്ന് ലപോർടെ പറഞ്ഞു.

മെസ്സി ബാഴ്സലോണ ക്ലബിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നാണ്. അതുമാത്രമല്ല മെസ്സി അളുകളെ വൈകാരികമായും ബാഴ്സലോണയോട് അടുപ്പിക്കുന്നു. ചെറിയ കുട്ടികളോട് അവരുടെ ഇഷ്ടതാരം ആരാണെന്ന് ചോദിച്ചാൽ മെസ്സി എന്ന് ഉത്തരം കിട്ടുന്നത് എത്ര വലിയ കാര്യമാണ് എന്ന് ലപോർടെ ചോദിക്കുന്നു. മെസ്സിയെ ക്ലബിൽ നിലനിർത്താൻ ആകും തന്റെ ശ്രമം. ഈ ക്ലബിന് കിരീടം നേടാൻ ആകും എന്ന് ഉറപ്പുണ്ടെങ്കിൽ മെസ്സി ബാഴ്സലോണയിൽ തുടരും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.