Site icon Fanport

“മെസ്സിയോട് ഉള്ളതിനെ ഭയമെന്നല്ല വിളിക്കുക, അത് ബഹുമാനമാണ്” – സിമിയോണി

ബാഴ്സലോണ സൂപ്പർ താരം മെസ്സിയെ കാണുമ്പോൾ ഡിഫൻസും ടീമുകളും പരുങ്ങുന്നത് ഭയം കൊണ്ടല്ല എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി. മെസ്സിയോട് ഉള്ളതിനെ ഭയമെന്ന് വിളിക്കാൻ ആകില്ല എന്ന് അദ്ദേഹം പറഞ്ഞു‌. അത് ബഹുമാനമാണ്. ബഹുമാനത്തിന്റെ ഏറ്റവും മികച്ച രൂപമാണ് മെസ്സി എതിരായി വരുമ്പോൾ എല്ലാവർക്കും തോന്നുന്നത്. സിമിയോണി പറഞ്ഞു.

മെസ്സി എന്നാൽ ക്വാളിറ്റി ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിവ് അതിന്റെ ഏറ്റവും കൃത്യതയിൽ നിന്നും മുകളിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അങ്ങനെ ഒന്നാണ് മെസ്സിയുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച മെസ്സിയുടെ ബാഴ്സലോണയെ നേരിടാൻ ഇരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഈ മത്സരം അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുകയാണെങ്കിൽ ബാഴ്സലോണ ലാലിഗ കിരീടം ഏതാണ്ട് ഉറപ്പിക്കും.

Exit mobile version