മെസ്സി മാജിക് ബാഴ്സയിൽ തന്നെ തുടരും, കരാർ പുതുക്കി

- Advertisement -

ബാഴ്‌സിലോണയുടെ സൂപ്പർ സ്റ്റാർ മെസ്സി അവരുമായുള്ള കരാർ 2021 വരെ പുതുക്കി. ഒരു വർഷവും കൂടെ ഇതിനോട് കൂട്ടി ചേർക്കാനുള്ള സൗകര്യത്തോടെയാണ് കരാർ.  പുതിയ കരാർ പ്രകാരം മെസ്സിയുടെ റിലീസ് തുക 300മില്യൺ യൂറോയാണ്.

പുതിയ കരാർ പ്രകാരം തന്റെ 34മത്തെ വയസ്സ് വരെ മെസ്സി ബാഴ്‌സയിൽ തുടരും. ബാഴ്‌സിലോണയിൽ ചേർന്നതിനു ശേഷം മെസ്സിയുടെ എട്ടാമത്തെ കരാർ പുതുക്കലായിരുന്നു ഇത്.  മാസങ്ങളായി നടന്ന് വരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മെസ്സി പുതിയ കരാറിൽ എത്തിയത്.

മെസ്സിയുടെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് പുതിയ കരാറിൽ ബാഴ്‌സയും മെസ്സിയും എത്തിച്ചേർന്നത്. ടാക്സ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മെസ്സി ബാഴ്‌സിലോണ വിട്ടു പ്രീമിയർ ലീഗിലേക്ക് വരുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.  എന്നാൽ പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ മെസ്സി ബാഴ്‌സയിൽ തുടരുമെന്ന്  ഉറപ്പായി.

മെസ്സി പുതിയ കരാറിൽ എത്തിയതോടെ ബാഴ്‌സിലോണ മാനേജ്മെന്റിന് മറ്റു കളിക്കാരെ ബാഴ്‌സിലോണയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് വേഗത കൂട്ടാം. കഴിഞ്ഞ വെള്ളിയാഴ്ച്ച വിവാഹിതനായ മെസ്സി കുടുംബത്തോടപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ്. അടുത്ത  ആഴ്ച്ച ബാഴ്‌സിലോണ ടീമിനൊപ്പം ചേരുന്ന മെസ്സി ഔദോഗികമായി കരാറിൽ ഒപ്പിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement