Site icon Fanport

മെസ്സിയെ പരിശീലിപ്പിക്കുക പ്രയാസകരമായിരുന്നു എന്ന് സെറ്റിയൻ

ബാഴ്സലോണ മുൻ പരിശീലകന്റെ പ്രസ്താവനകൾ വിവാദമാവുകയാണ്. ലയണൽ മെസ്സിയെ മാനേജ് ചെയ്യുക പ്രയാസകരമായിരുന്നു എന്നാണ് സെറ്റിയൻ പറഞ്ഞത്. മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹത്തിന്റെ സ്ഥിരതയാണ് അദ്ദേഹത്തെ മറ്റ് വലിയ താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. എങ്കിലിം മെസ്സിയെ പരിശീലിപ്പിക്കുക എന്ന് പ്രയാസമാണെൻ സെറ്റിയൻ പറയുന്നു.

മെസ്സി എത്രയോ കാലമായി ലോകത്തെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹത്തെ മാറ്റാൻ താൻ ആരാണെന്നും സെറ്റിയൻ ചോദിക്കുന്നു. വലിയ താരങ്ങളെ മാനേജ് ചെയ്യുമ്പോൾ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കാണേണ്ടി വരും എന്നും സെറ്റിയൻ പറയുന്നു. മെസ്സി അധികം കാര്യങ്ങൾ പറയില്ല എങ്കിലും എന്താണ് മറ്റുള്ളവർ അറിയേണ്ടത് എന്നത് കാണിച്ച് തരുന്ന ആളാണ് മെസ്സി എന്നും സെറ്റിയൻ പറഞ്ഞു.

Exit mobile version