റൗളിന്റെ റെക്കോർഡ് തിരുത്തി മെസ്സി

ജിറോണക്കെതിരായ 6 ഗോൾ ജയത്തിൽ 2 ഗോളുകൾ നേടിയതോടെ മെസ്സി സൃഷ്ടിച്ചത് പുതിയ ല ലിഗ റെക്കോർഡ്. ഏറ്റവും കൂടുതൽ എതിർ ടീമുകൾക്കെതിരെ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് മെസ്സി നേടിയത്. കരിയറിൽ മെസ്സി ഗോൾ നേടുന്ന 36 ആം വ്യത്യസ്ത ടീമാണ് ജിറോന.

35 വീതം ടീമുകൾക്കെതിരെ ഗോൾ നേടിയ റൗൾ, ആദൂരിസ്‌ എന്നിവരുടെ റെക്കോർഡാണ് മെസ്സി സ്വന്തം പേരിലാക്കിയത്. ല ലിഗ കരിയറിൽ 33 ടീമുകൾക്കെതിരെ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 31 ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ 2 ഗോളുകൾ നേടുകയും 2 ഗോളുകൾക്ക് അവസരം ഒരുക്കുകയും ചെയ്ത മെസ്സി സീസണിലെ തന്നെ മികച്ച പ്രകടനമാണ് നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial