Site icon Fanport

“മെസ്സി സീസൺ അവസാനം മാത്രമെ തീരുമാനം എടുക്കു എന്നതിൽ സന്തോഷം”- കോമാൻ

ലയണൽ മെസ്സിയുടെ ബാഴ്സലോണ കരാർ ഈ സീസൺ അവസാനത്തോടെ തീരുകായാണ്. ഈ മാസം മുതൽ മെസ്സിക്ക് ഏതു ക്ലബുമായും ചർച്ച ചെയ്യാനും അടുത്ത സീസണിലേക്ക് വേണ്ടു എതു ക്ലബുമായി കരാർ ഒപ്പുവെക്കാനും സാധിക്കും. എന്നാൽ സീസൺ അവസാനം മാത്രമെ തന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് മെസ്സി പറഞ്ഞിരുന്നു. മെസ്സിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്ന് ബാഴ്സലോണ പരിശീലകൻ കോമാൻ പറഞ്ഞു.

മെസ്സി സീസൺ അവസാനം വരെ ബാഴ്സലോണ വിടുന്നതിനെ കുറിച്ച് ചിന്തിക്കില്ല എന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്നും കോമാൻ പറഞ്ഞു. മെസ്സി ടീമിനു വേണ്ടി എപ്പോഴും അദ്ദേഹത്തിന്റെ പരമാവധി നൽകുന്നുണ്ട്. തനിക്ക് അത് മതി എന്നും മാധ്യമങ്ങൾ എന്ത് റിപ്പോർട്ട് ചെയ്താലും തനിക്ക് പ്രശ്നമില്ല എന്നും കോമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ടീം മുഴുവൻ വിശ്രമിച്ച ദിവസം പോലും മെസ്സി തനിച്ച് പരിശീലനം നടത്തി. ഇത് മെസ്സിക്ക് ടീമിൽ ഉള്ള താല്പര്യം വ്യക്തമാക്കുന്നു എന്നും കോമാൻ പറഞ്ഞു.

Exit mobile version