“മെസ്സി കാമ്പ്നൂവിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു” – റിവാൾഡോ

20210116 141714

ലയണൽ മെസ്സി ബാഴ്സലോണ ഹോം ഗ്രൗണ്ടിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു കഴിഞ്ഞു എന്ന് മുൻ ബാഴ്സലോണ താരം റിവാൾഡോ. പി എസ് ജിക്ക് എതിരായ പരാജയമായിരിക്കും ബാഴ്സലോണക്ക് വേണ്ടി മെസ്സി കളിച്ച അവസാന ചാമ്പ്യൻസ് ലീഗ് ഹോം മത്സരം എന്ന് റിവാൾഡോ പറഞ്ഞു. ഈ സമ്മറിൽ ലയണൽ മെസ്സി പാരീസിലേക്ക് പോകുമെന്നും റിവാൾഡോ പറഞ്ഞു.

മെസ്സിയുടെ ഭാവി ഫ്രാൻസിൽ ആണ്, പി എസ് ജിയിൽ മെസ്സിക്ക് ഒരുപാട് കിരീടങ്ങൾ നേടാനുള്ള സാധ്യതകൾ ഉണ്ട് എന്നും റിവാൾഡോ പറഞ്ഞു. മെസ്സി ബാഴ്സലോണയിൽ നിൽക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ട്. എന്നാൽ മെസ്സിക്ക് അനുകൂലമായ ഒരു സാഹചര്യവും ക്ലബ് ഒരുക്കുന്നില്ല എന്ന് റിവാൾഡൊ പറഞ്ഞു. എത്ര കാലം മെസ്സി എല്ലാ ഉത്തരവാദിത്വങ്ങും ഒറ്റയ്ക്ക് ചുമക്കുമെന്നും റിവാൾഡോ ചോദിക്കുന്നു.

Previous articleരണ്ട് ചുവപ്പ് കാർഡുകൾ പിറന്ന മത്സരത്തിൽ സമനിലയുമായി റിയൽ കാശ്മീരും പഞ്ചാബും
Next articleഡാനിയേല്‍ ക്രിസ്റ്റ്യന് വേണ്ടി 4.8 കോടി മുടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍