മെസ്സിയെ വിൽക്കാത്തത് ബാഴ്സലോണ ചെയ്ത തെറ്റാണ് എന്ന് റിവാൾഡോ

മെസ്സിയെ കഴിഞ്ഞ സീസണിൽ ബാഴ്സലോണ വിൽക്കാതിരുന്നത് വലിയ മണ്ടത്തരമായി പോയി എന്ന് മുൻ ബാഴ്സലോണ താരവും ബ്രസീൽ ഇതിഹാസവുമായ റിവാൾഡോ. കഴിഞ്ഞ സീസൺ അവസാനം മെസ്സി ബാഴ്സലോണ വിടണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ വിറ്റ് ക്ലബിന് പൈസ ഉണ്ടാക്കുമായിരുന്നു എന്ന് റിവാൾഡോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയോട് റയൽ മാഡ്രിഡ് സ്വീകരിച്ചത് ശരിയായ നടപടി ആയിരുന്നു. അദ്ദേഹത്തെ വിറ്റ് 100 മില്യൺ യൂറോ ഉണ്ടാക്കാൻ റയൽ മാഡ്രിഡിനായി. അതുപോലെ ബാഴ്സലോണക്കും ആകുമായിരുന്നു. പക്ഷേ ബാഴ്സലോണ അത് ചെയ്തില്ല. റിവാൾഡോ പറയുന്നു. ക്ലബ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ളപ്പോൾ മെസ്സിയെ വിൽക്കുക ആയിരുന്നു ചെയ്യേണ്ടത് എന്നും റിവാൾഡോ പറഞ്ഞു. മെസ്സി ക്ലബ് വിടുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും വലിയ ഒരു താരം ഫ്രീ ഏജന്റായി പോകുന്നത് ക്ലബിന്റെ പരാജയമാണെന്നും റിവാൾഡോ പറഞ്ഞു.

Previous articleഐ എസ് എല്ലിൽ പുതിയ റെക്കോർഡ് കുറിക്കാൻ ഒരുങ്ങി മുംബൈ സിറ്റി
Next articleഒബാമയങ് ഇല്ലാതെയും വിജയിക്കാനുള്ള ടീം ആഴ്സണലിന് ഉണ്ട് എന്ന് അർട്ടേറ്റ