Site icon Fanport

മെസ്സിയടക്കം പ്രമുഖർക്ക് വിശ്രമം അനുവദിച്ച് ബാഴ്‌സലോണ

സെൽറ്റവിഗക്കെതിരെയുള്ള ലാ ലീഗ മത്സരത്തിൽ നിന്ന് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ബാഴ്‌സലോണ. ലിവർപൂളിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായിട്ടാണ് പ്രമുഖ താരങ്ങൾക്ക് ബാഴ്‌സലോണ വിശ്രമം അനുവദിച്ചത്. മെസ്സി, സുവാരസ്, പിക്വേ, ജോർഡി അൽബ, സെർജിയോ റോബർട്ടോ, ഗോൾ കീപ്പർ ടെർ സ്റ്റീഗൻ എന്നിവർക്കാണ് ബാഴ്‌സലോണ വിശ്രമം അനുവദിച്ചത്.

ലാ ലീഗ കിരീടം നേരത്തെ തന്നെ ഉറപ്പിച്ച ബാഴ്‌സലോണ യുവ താരങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള ടീമിനെയാണ് സെൽറ്റക്കെതിരെ പ്രഖ്യാപിച്ചത്. ലിവർപൂളിനെതിരെയുള്ള ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമി ഫൈനൽ മത്സരത്തിൽ ബാഴ്‌സലോണ നുക്യാമ്പിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു. രണ്ടു ഗോൾ നേടി മെസ്സിയും ഒരു ഗോൾ നേടി സുവാരസുമാണ് ബാഴ്‌സലോണയുടെ ജയം ഉറപ്പിച്ചത്. ആൻഫീൽഡിൽ വലിയ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ബാഴ്‌സലോണയെ മറികടന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തു.

Exit mobile version