“ഗ്വാർഡിയോളയ്ക്ക് കീഴിൽ കളിച്ച അത്ര മികവിൽ മെസ്സി പിന്നെ കളിച്ചിട്ടില്ല”

ഗ്വാർഡിയോള ബാഴ്സലോണ പരിശീലകനായിരുന്ന കാലത്ത് കളിച്ചത്ര നന്നായി പിന്നീറ്റ് ഒരിക്കലും മെസ്സി കളിച്ചിട്ടില്ല എന്ന് അയാക്സിന്റെ പരിശീലകൻ ടെൻ ഹാഗ്. മെസ്സി ഇപ്പോഴും മികച്ച താരം തന്നെ ടീമിയാനി നന്നായി പ്രയത്നിക്കും പലപ്പോഴും ടീമിനെ തോളിലേറ്റും. എന്നാലും മെസ്സിയുടെ മോശം പ്രകടനങ്ങളും നമ്മൾ കാണുന്നുണ്ട്. ടെൻ ഹാഗ് പറഞ്ഞു.

ഗ്വാർഡിയോളയ്ക്ക് ആരും കാണാത്ത പലതും കാണാൻ കഴിവുണ്ടായിരുന്നു. ധൈര്യത്തോടെ ടീമിനെ ഗ്രൗണ്ടിലേക്ക് വിടാനും അദ്ദേഹത്തിന് അറിയാം. അത് മെസ്സിയുടെ അടക്കമുള്ള പ്രകടനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. ടെൻ ഹാഗ് പറഞ്ഞു. ബാഴ്സലോണ യൂറോപ്പിൽ വലിയ വിജയങ്ങൾ അടുത്ത കാലത്ത് നടത്തുന്നില്ല എന്നതും ടെൻ ഹാഗ് സൂചിപ്പിച്ചു.

Exit mobile version