മെസ്സിക്ക് പരിക്ക്, ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

- Advertisement -

ഫുട്ബോൾ തിരിച്ചുവരുന്നതിൽ സന്തോഷിക്കുന്നവർക്ക് ചെറിയ നിരാശ നൽകുന്ന വാർത്തയാണ് ബാഴ്സലോണയിൽ നിന്ന് വരുന്നത്. ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി ലാലിഗ പുനരാരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. മസിലിനേറ്റ പരിക്കാണ് മെസ്സിക്ക് തിരിച്ചടി ആയിരിക്കുന്നത്.

ചെറിയ വേദന അനുഭവപ്പെട്ട മെസ്സി ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഭയക്കാൻ ഒന്നും ഇല്ല എന്നാണ് ബാഴ്സലോണ ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എങ്കിലും ലീഗ് പുനരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകിയേക്കും. ജൂൺ 13ന് മല്ലോർകയെ ആണ് ബാഴ്സലോണക്ക് നേരിടാൻ ഉള്ളത്.

Advertisement