
ഇന്ന് ലാലിഗയിൽ മലാഗയ്ക്കെതിരെ ഇറങ്ങുന്ന ബാഴ്സലോണ ടീമിൽ അവസാന നിമിഷം മാറ്റം. ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് മെസ്സിയെ അവസാന നിമിഷം ഒഴിവാക്കിയിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മെസ്സിയെ സ്ക്വാഡിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയത് എന്ന് ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു.
[LAST MINUTE] Change to the squad. Messi is out for personal reasons and Yerry Mina takes his place
— FC Barcelona (@FCBarcelona) March 10, 2018
മെസ്സിക്ക് പകരം യെറി മിനയെ പകരം സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി 1.15നാണ് ബാഴ്സലോണ മലാഗ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial