ലാലിഗയിൽ പുതിയ സീസണിലും മെസ്സി ആധിപത്യം തുടരുന്നു

ലാലിഗ പുതിയ സീസണിൽ വെറും മൂന്ന് മത്സരങ്ങളെ കഴിഞ്ഞുള്ളൂ എങ്കിലും ഈ സീസൺ തന്റേതാകുമെന്ന സൂചനകൾ മെസ്സി ഇതിനകം തന്നെ തരുകയാണ്. ഇന്നലെ നടന്ന മത്സരത്തി ബാഴ്സ എട്ടു ഗോളുകൾ അടിച്ച് മൂന്നാ ജയം സ്വന്തമാക്കിയതോടെ ലീഗിലെ ഒന്നാം സ്ഥാനവും ബാഴ്സക്ക് സ്വന്തമായി. ഇന്നലെ രണ്ട് ഗോളുകളാണ് മെസ്സി സ്കോർ ചെയ്തത്. ഇതോടെ ലീഗിലെ ടോപ് സ്കോററും മെസ്സി ആയി. 4 ഗോളുകളാണ് മൂന്ന് മത്സരങ്ങളിൽ നിന്നായി മെസ്സി സ്കോർ ചെയ്തത്. മെസ്സിക്കൊപ്പം നാലു ഗോളുകളുമായി ബെൻസീമയും ലീഗിൽ മുന്നിൽ ഉണ്ട്‌.

ഇതുവർവ് രണ്ട് അസിസ്റ്റ് സ്വന്തമാക്കിയ നെസ്സി അസിസ്റ്റുകളുടെ എണ്ണത്തിലും ഇപ്പോൾ ലാലിഗയിൽ ഒന്നാമതാണ്. മെസ്സി ഈ സീസണിൽ ഇപ്പോൾ ഒന്നാമതുള്ള റെക്കോർഡുകൾ നോക്കാം.

കൂടുതൽ ഗോളുകൾ : 4
കൂടുതൽ അസിസ്റ്റ് : 2
കൂടുതൽ ഷോട്ടുകൽ : 16
ഏറ്റവും അധികം അവസരങ്ങൾ സൃഷ്ടിച്ചത് : 15
കൂടുതൽ ടേക് ഓൺസ് : 12
ഏറ്റവും അധികം ത്രൂ പാസുകൾ : 8

Previous articleതാരങ്ങളുടെ കരാറിൽ ഉടക്ക്, കളിക്കാൻ താരങ്ങൾ ഇല്ലാതെ ഡെന്മാർക്ക്
Next articleടോട്ടൻഹാം – മാഞ്ചസ്റ്റർ സിറ്റി മത്സര ക്രമത്തിൽ മാറ്റം