മെസ്സിയും എംബപ്പേയും തമ്മിൽ താരതമ്യം നടത്താൻ കഴിയില്ല : നെയ്മർ

Mbappe Messi Argentina France

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയും പി.എസ്.ജി താരം എമ്പപ്പെയും തമ്മിൽ താരതമ്യം നടത്താൻ കഴിയില്ലെന്ന് മുൻ ബാഴ്‌സലോണ താരവും പി.എസ്.ജിയിൽ എമ്പപ്പെയുടെ സഹ താരവുമായ നെയ്മർ. രണ്ട് പേരും വിത്യസ്ത താരത്തിലുള്ള താരങ്ങൾ ആണെന്നും നെയ്മർ പറഞ്ഞു. മെസ്സിയാവട്ടെ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്നും എമ്പപ്പെക്ക് ഏറ്റവും മികച്ച താരം ആവാനുള്ള യാത്രയിൽ ആണെന്നും നെയ്മർ പറഞ്ഞു.

എമ്പപ്പെ വളരെ വേഗതയേറിയ താരം ആണെന്നും താരത്തിന്റെ വേഗത തനിക് ലഭിച്ചെങ്കിലും എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. പി.എസ്.ജിയിൽ തന്റെ സന്തോഷത്തിന് കാരണം എമ്പപ്പെ ആണെന്നും എമ്പപ്പെ ആണ് തനിക്ക് ഫ്രഞ്ച് ഭാഷയെ പറ്റിയും അവിടെത്തെ സംസ്കാരത്തെ പറ്റിയും പറഞ്ഞു തന്നതെന്നും നെയ്മർ പറഞ്ഞു.