Site icon Fanport

ലാലിഗ മാർച്ച് മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക്

ലാലിഗയിലെ കഴിഞ്ഞ മാസത്തെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കി. കഴിഞ്ഞ മാസം ബാഴ്സയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിക്ക് അവാർഡ് വാങ്ങിക്കൊടുത്തത്. കഴിഞ്ഞ മാസം നാലു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ മെസ്സി നേടിയിരുന്നു. ഒപ്പം രണ്ട് അസിസ്റ്റും മെസ്സി സ്വന്തമാക്കി. ഇതാണ് മെസ്സിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

കഴിഞ്ഞ മാസം റയൽ മാഡ്രിഡിനെതിരെ ഗോൾ ഒന്നിൻ നേടിയില്ല എങ്കിലും ബാക്കി മൂന്ന് മത്സരങ്ങളിലും മെസ്സി ഗോൾ നേടി. റയൽ വലെകാനോയ്ക്ക് എതിരെ ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു മെസ്സിയുടെ സംഭാവന. അടുത്ത മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ഹാട്രിക്കും മെസ്സി നേടി. കഴിഞ്ഞ മാസത്തെ അവസാന മത്സരത്തിൽ എസ്പാൻയോളിന് എതിരെ ഇരട്ട ഗോളും മെസ്സി നേടി. ബാഴ്സയുടെ അടുത്ത ആഴ്ച നടക്കുന്ന ലീഗ് മത്സരത്തിനു മുന്നോടിയായി അവാർഡ് മെസ്സിക്ക് സമ്മാനിക്കും.

Exit mobile version