ലീഗ് തുടങ്ങും മുമ്പ് മെസ്സി പരിക്കിൽ നിന്ന് തിരികെ എത്തും

ബാഴ്സലോണ ആരാധകർക്ക് ആശ്വസിക്കാം. സൂപ്പർ താരം മെസ്സിയുടെ പരിക്ക് സാരമുള്ളതല്ല. താരത്തിന് ലാലിഗ ആരംഭിക്കും മുമ്പ് തന്നെ കളത്തിൽ തിരികെ എത്താൻ സാധിക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ മെസ്സിക്ക് പരിക്കേറ്റിരുന്നു. അവധി കഴിഞ്ഞ് ബാഴ്സയിൽ എത്തിയ ആദ്യ ദിവസം തന്നെ ആയിരുന്നു പരിക്ക് വില്ലനായി എത്തിയത്.

മെസ്സി ബാഴ്സലോണയോടൊപ്പം അമേരിക്കയിൽ പ്രീസീസൺ ടൂറിന് പോകണ്ട എന്നും തീരുമാനിച്ചിരുന്നു. താരം ഇപ്പോൾ പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചെറിയ രീതിയിൽ പരിശീലനവും നടത്തുന്നുണ്ട്. ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ മെസ്സി ബാഴ്സക്കായി ഇറങ്ങും എന്നാണ് ക്ലബുമായി ബന്ധപ്പെട്ടവർ പറയുന്നത്.

Exit mobile version