Site icon Fanport

“മെസ്സി ഇനി ബാഴ്സലോണക്കായി കളിക്കില്ല എന്നത് വിശ്വസിക്കാൻ ആകുന്നില്ല” – കോമാൻ

ലയണൽ മെസ്സി ബാഴ്സലോണ വിടുന്നതിൽ ഉള്ള സങ്കടം പങ്കുവെച്ച് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. ലയണൽ മെസ്സി ഇനി ബാഴ്സലോണക്കായി കളിക്കില്ല എന്നത് വിശ്വസിക്കാൻ ആകുന്നില്ല എന്ന് കോമാൻ പറഞ്ഞു. “നിങ്ങൾ ഇനി ബാഴ്‌സലോണയ്‌ക്കായി കളിക്കില്ല എന്നത് ഉൾക്കൊള്ളാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്” കോമാൻ ട്വിറ്ററിൽ കുറിച്ചു.

“ഞങ്ങളുടെ ക്ലബിനായി താങ്കൾ ചെയ്ത എല്ലാത്തിനും നന്ദി. മെസ്സിക്ക് ഒപ്പം ഒരുമിച്ച് പ്രവർത്തിച്ച ഒരു സീസൺ ഞാൻ ശരിക്കും ആസ്വദിച്ചു, നിങ്ങളുടെ ആത്മാർത്ഥതയും കഠിന പ്രയത്നവുൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാക്കുന്നു.” മെസ്സിയോടായി കോമാൻ പറഞ്ഞ. ഇപ്പോൾ മെസ്സിക്കും മെസ്സിയുടെ കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു എന്നും കോമാൻ പറഞ്ഞു. ബാഴ്സലോണ വിടാൻ തീരുമാനിച്ച ലയണൽ മെസ്സി നാളെ ക്ലബിൽ അവസാനത്തെ പത്ര സമ്മേളനം നടത്തും.

Exit mobile version