Site icon Fanport

റൊണാൾഡോ ലാലിഗയിലേക്ക് തിരികെ വരണം, മെസ്സി വിളിക്കുന്നു

ല ലീഗെയിൽ താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മിസ് ചെയ്യുന്നുണ്ടെന്ന് ലയണൽ മെസ്സി. റൊണാൾഡോ ല ലിഗക്ക് പെരുമ കൊണ്ട് വന്ന തരാമാണ് എന്നാണ് റൊണാൾഡോയെ കുറിച്ച് മെസ്സിയുടെ വിലയിരുത്തൽ.

അർജന്റീനയിൽ ഒരു റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിലാണ് മെസ്സി മുൻ റയൽ മാഡ്രിഡ് സൂപ്പർ താരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ജൂലൈ മാസത്തിലാണ് റൊണാൾഡോ ബാഴ്സയുടെ ശത്രുക്കളായ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക് മാറിയത്. റൊണാൾഡോ ടീമിൽ എത്തിയതോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ സാധ്യതകൾ ഏറെ വലുതാണ് എന്നും മെസ്സി വിലയിരുത്തി.

ഞാൻ റൊണാൾഡോയെ മിസ് ചെയ്യുന്നുണ്ട്, റൊണാൾഡോ ട്രോഫികൾ വാരി കൂട്ടുന്നത് ഞെട്ടൽ ഉണ്ടാക്കിയിരുന്നെങ്കിലും റൊണാൾഡോ ല ലിഗക്ക് പെരുമ കൊണ്ട് വന്ന ആളാണ് എന്നാണ് മെസ്സി പറഞ്ഞത്.

Exit mobile version