വീണ്ടും മെസി മാജിക്ക്, ബാഴ്സ വിജയക്കുതിപ്പ് തുടരുന്നു

ലാ ലീഗയിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. അത്ലെറ്റിക്കോ ബിൽബാവോയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സക്ക് വേണ്ടി ലയണൽ മെസിയും പൗളീഞ്ഞോയുമാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി ലാ ലീഗ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ.

ബിൽബാവോയുടെ ചരിത്രത്തിൽ അവരെ ഏറ്റവും അധികം മത്സരങ്ങളിൽ മാനേജ് ചെയ്ത ഏർണെസ്റ്റോ വല്വർദേ ഇത്തവണ തിരിച്ച് സാൻ മെംസിൽ എത്തിയത് എതിരാളികൾക്കൊപ്പമായിരുന്നു. മെസി മാജിക്ക് പ്രകടമായ മത്സരത്തിൽ ബിൽബാവോ ബാഴ്സക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു. അവസാന 12 മത്സരങ്ങളിൽ ഒന്നുമാത്രം ജയിച്ച ബിൽബാവോ ഇത്തവണയും പതിവ് തെറ്റിച്ചില്ല. മെസി ആദ്യ പകുതിയിലും പൗളീഞ്ഞോ അധിക സമയത്തും ഗോളടിച്ചു. ലാ ലീഗയിൽ രണ്ടാം സ്ഥാനത്ത് വലൻസിയയും മൂന്നാം സ്ഥാനത്ത് റയലുമാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാലും ആഘോഷിക്കില്ല എന്ന് ബെൽഫോർട്ട്
Next articleമുന്‍ ലെസ്‌റ്റര്‍ സിറ്റി പരിശീലകന്‍ റനിയേരി ഫ്രാൻസിലും ചരിത്രമാവര്‍ത്തിക്കുമോ ?