മെസ്സി ഹാട്രിക്ക്, ബാഴ്സലോണയ്ക്ക് പരാജയമറിയാത്ത 38

- Advertisement -

മെസ്സി മാജിക്ക് ആവർത്തിച്ചപ്പോൾ ബാഴ്സലോണയ്ക്ക് അനായാസ ജയം. ഇന്ന് ലെഗനെസിനെ നേരിട്ട ബാഴ്സ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മൂന്നു ഗോളുകളും മെസ്സിയുടെ ബൂട്ടിൽ നിന്ന് തന്നെയായിരുന്നു. 27, 32, 87 മിനുറ്റുകളിലായിരുന്നു മെസ്സി ഗോളുകൾ.

30 വാര അകലെ നിന്നെടുത്ത ഫ്രീകിക്കിലൂടെയാണ് മെസ്സി മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തിയത്. 68ആം മിനുട്ടിൽ എൽ സാറിലൂടെ ലെഗനെസ് ഒരു ഗോൾ മടക്കിയെങ്കിലും ബാഴ്സയ്ക്ക് അതൊരു വെല്ലുവിളിയെ ആയില്ല. മെസ്സിയുടെ ബാഴ്സ കരിയറിലെ നാൽപ്പതാം ഹാട്രിക്കാണിത്. ലാലിഗയിലെ 29ആം ഹാട്രിക്കും.

ജയത്തോടെ ബാഴ്സയുടെ ലാലിഗയിലെ അപരാജിത കുതിപ്പ് 38 മത്സരങ്ങളിൽ എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement