മുമ്പൊരിക്കലും തനിക്ക് വേണ്ടി എതിരാളികള്‍ ഇത്തരത്തില്‍ കൈയ്യടിച്ചിട്ടില്ലെന്ന് മെസ്സി

ലാ ലീഗയിൽ റയൽ ബെറ്റിസിനെതിരെ ഹാട്രിക് നേടിയതിനു പിന്നാലെ റയൽ ബെറ്റിസ്‌ ആരാധകരെ പ്രശംസിച്ച് ബാഴ്‌സലോണ താരം മെസ്സി. റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ ലിയോണൽ മെസ്സി ഹാട്രിക് നേടിയിരുന്നു. മെസ്സിയുടെ മൂന്നാമത്തെ ഗോളിന് ശേഷമാണ് എതിരാളികളായ റയൽ ബെറ്റിസ്‌ ആരാധകർ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്.

എതിരാളികളുടെ ആരാധകരുടെ കയ്യടിയെ മെസ്സി മത്സര ശേഷം പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനു മുൻപ് ഒരിക്കലും എതിരാളികളുടെ ആരാധകർ തന്നോട് ഇത് ചെയ്തിട്ടില്ലെന്നും മെസ്സി പറഞ്ഞു. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് മനോഹരമായ ഒരു ചിപ്പിലൂടെയാണ് മെസ്സി തന്റെ ഹാട്രിക് തികച്ചത്. ഇതിനു ശേഷമാണു റയൽ ബെറ്റിസ്‌ ആരാധകർ മെസ്സിയുടെ പേര് പറഞ്ഞു കയ്യടിച്ചത്.

മത്സരത്തിൽ ഹാട്രിക് നേടിയ മെസ്സി കരിയറിൽ തന്റെ 51മത്തെ ഹാട്രിക്കും നേടിയിരുന്നു. മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ബാഴ്‌സലോണ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Exit mobile version