മെസ്സി ഫ്രീകിക്കിൽ അത്ലറ്റിക്കോ മാഡ്രിഡ് വീണു, കിരീടം ബാഴ്സയിലേക്ക് അടുക്കുന്നു

- Advertisement -

ലാലിഗാ കിരീടത്തിലേക്കുള്ള ബാഴ്സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ബാഴ്സയ്ക്ക് ജയം. കാമ്പ്നൗവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്.

26ആം മിനുട്ടിൽ മെസ്സി ലക്ഷ്യത്തിൽ എത്തിച്ച ഫ്രീകിക്കാണ് കളിയുടെ വിധി എഴുതിയത്. മെസ്സിയുടെ പ്രൊഫഷണൽ കരിയറിലെ 600ആം ഗോളായിരുന്നു ഇത്. അർജന്റീനയ്ക്കും ബാഴ്സയ്ക്കുമായാണ് മെസ്സി 600 ഗോളുകൾ നേടിയത്. ജയത്തോടെ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം 8 പോയന്റായി വർധിപ്പിച്ചു.

27 മത്സരങ്ങളിൽ നിന്നായി ബാഴ്സയ്ക്ക് 69 പോയന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 61 പോയന്റാണുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement