Site icon Fanport

“മെസ്സിക്ക് വേണമെങ്കിൽ ഈ സീസൺ അവസാനം ബാഴ്സലോണ വിടാം”

മെസ്സി ആഗ്രഹിക്കുകയാണെങ്കിൽ മെസ്സിക്ക് ഈ സീസൺ അവസാനം ബാഴ്സലോണ വിടാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും എന്ന് ക്ലബ് പ്രസിഡന്റ് ബാർതമെയു. മെസ്സിക്ക് ബാഴ്സലോണയിൽ 2021 വരെ കരാർ ഉണ്ട്. പക്ഷെ മെസ്സിയുടെ കരാർ വ്യവസ്ഥ പ്രകാരം കരാർ എത്ര ഉണ്ടെങ്കിലും ഏതു സീസൺ അവസാനവും ക്ലബ് വിടാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഇത്തരമൊരു കരർ അദ്ദേഹം അർഹിക്കുന്നുണ്ട് എന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു.

ഇനിയേസ്റ്റ, പുയോൾ, സാവി എന്നിവർക്ക് ഒക്കെ മുമ്പ് ഇങ്ങനെയുള്ള കരാർ ബാഴ്സലോണ കൊടുത്തിരുന്നു. അതാണ് ഇപ്പോൾ മെസ്സിക്കും ലഭിക്കുന്നത്. പക്ഷെ അതോർത്ത് ഭയക്കെണ്ട എന്നും മെസ്സി ബാഴ്സലോണയിൽ തുടരും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മെസ്സി ബാഴ്സലോണ എന്ന ക്ലബിന്റെ അതിഭയങ്കര ആരാധകൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version