മെസ്സി താണ്ഡവം അഞ്ചടിച്ച് ബാർസിലോണ

- Advertisement -

മെസ്സിയുടെ ഉജ്ജ്വല പ്രകടനത്തിന്റെ പിൻബലത്തിൽ ബാർസിലോണ സെൽറ്റ വിഗോയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു . ഈ മത്സരത്തോടെ ബാർസിലോണ 26 കളികളിൽ നിന്ന് 60 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.  ക്യാമ്പ് നൗവിൽ മെസ്സിയുടെ താണ്ഡവം ആയിരുന്നു കണ്ടത്. രണ്ടും ഗോളും രണ്ടു അസിസ്റ്റും ആയി മെസ്സി നിറഞ്ഞു നിന്നു.  ബാർസിലോണ കോച്ച് ലൂയിസ് എൻറിക്വ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്.

കഴിഞ്ഞ 18 ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ബാർസിലോണ അവസാനമായി തോറ്റത് സെൽറ്റ വിഗയോട് ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അവർക്കെതിരെ കാഴ്ച്ച വെച്ച മോശം പ്രകടനത്തെ ഒർമ്മയാക്കുന്നതായിരുന്നു ബാഴ്സയുടെ ഈ പ്രകടനം. എതിരാളികൾക്ക് ഒരു അവസരവും നൽകാതെ ബാർസിലോണ കളിയുടെ സമസ്ത മേഖലകളിലും മികച്ചു നിന്നു.  മെസ്സിക്കൊപ്പം നെയ്മറും മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ സെൽറ്റ വീഗക്കു കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

23 മിനുട്ടിൽ മെസ്സിക്ക് പെനാൽറ്റി നിഷേധിച്ചെങ്കിലും 24ആം മിനുട്ടിൽ 40 വാരയോളം ഒറ്റയ്ക്ക് പന്തുമായി മുന്നേറി മെസ്സി ബാഴ്സക്ക് ആദ്യ ഗോൾ സമ്മാനിച്ചു. കളിയുടെ നിയന്ത്രണം നഷ്ടമായതോടെ സെൽറ്റ വിഗ നിരന്തരം ഫൗൾ ചെയ്തു ബാഴ്സയുടെ കളി തടയാൻ ശ്രമിച്ചത് റഫറി മഞ്ഞ കാർഡുകൾ എടുക്കാൻ നിർബന്ധിതനായി.

കളിയുടെ 40ആം മിനുട്ടിൽ മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ നെയ്മർ സ്വന്തമാക്കി.  റാകിറ്റിച്ചും മെസ്സിയും ചേർന്ന് നടത്തിയ സുന്ദരമായ ഒരു മുന്നേറ്റം നെയ്മർ മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സ 57ആം മിനുട്ടിൽ  റാകിറ്റിചിലൂടെ മൂന്നാമത്തെ ഗോളും നേടി. റഫീനയുടെ പാസിൽ നിന്നായിരുന്നു ബാഴ്സയുടെ മൂന്നാമത്തെ ഗോൾ.

നാല് മിനിറ്റിനു ശേഷം ബാഴ്സ 4മത്തെ ഗോളും നേടി.  മെസ്സിയുടെ ക്രോസിൽ നിന്ന് ഉംറ്റിറ്റിയാണ് ഗോൾ നേടിയത്. ബാഴ്സക്ക് വേണ്ടി  ഉംറ്റിറ്റിയുടെ ആദ്യത്തെ ഗോളായിരുന്നു ഇത്. 64ആം മിനുട്ടിൽ മറ്റൊരു മികച്ച മുന്നേറ്റത്തിലൂടെ മെസ്സി ഗോൾ പട്ടിക പൂർത്തിയാക്കി.  വലതു വിങ്ങിൽ നിന്ന് കുതിച്ച മെസ്സി സെൽറ്റ വിഗ പ്രധിരോധ നിരയെ നിഷ്പ്രഭമാക്കിയാണ് തന്റെ രണ്ടാമത്തെ ഗോൾ നേടിയത്.

Advertisement