വീണ്ടും ഫ്രീകിക്ക് ഗോൾ, മെസ്സിക്ക് റെക്കോർഡ്

ബാഴ്സലോണയുടെ മറ്റൊരു റെക്കോർഡ് കൂടെ ലയണൽ മെസ്സി തകർത്തിരുന്നു, ബാഴ്‌സലോണയ്ക്ക് വേണ്ടി ഫ്രീകിക്കുകളിലൂടെ ഏറ്റവും ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് ആണ് ഇന്നലെ മെസ്സി സ്വന്തം പേരിൽ കുറിച്ചത്. നിലവിൽ എവർട്ടൻ മാനേജർ ആയ റൊണാൾഡ്‌ ക്യുമാൻറെ 26 ഗോളുകൾ എന്ന റെക്കോർഡാണ് പഴങ്കഥയായത്.

അത്ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിൽ ബാഴ്സലോണ ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. ബോക്സിന്റെ ഇടത് വശത്തു നിന്നും എടുത്ത ഒരു താഴ്ന്ന ഷോട്ട് ഗോളിയെ മറികടന്ന് വലയിൽ എത്തുകയായിരുന്നു. മെസ്സിയുടെ സീസണിലെ 31ആം ഗോളുകൂടെയായിരുന്നു അത്.

Previous articleഐ ലീഗിൽ മൂന്ന് മത്സരങ്ങൾ; വമ്പന്മാർ ഇറങ്ങുന്നു.
Next articleചെൽസിയുടെ കിരീടം അല്ലാതെ മറ്റാരുടേത്?