“മെസ്സി ബാഴ്സലോണ വിടുമെന്ന് തോന്നുന്നില്ല” – സാവി

ബാഴ്സലോണയിൽ മെസ്സിയുടെ കരാർ അവസാനിച്ചു എങ്കിലും തനിക്ക് ആശങ്ക ഇല്ല എന്ന് ബാഴ്സലോണ ഇതിഹാസം സാവി പറയുന്നു. മെസ്സി ഉടൻ പുതിയ കരാറിൽ ഒപ്പുവെക്കും എന്നും ഇപ്പോൾ പ്രഖ്യാപനം വൈകാൻ കാരണം മാർക്കറ്റിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണെന്നും സാവി പറയുന്നു. ലിയോയുടെ ഏറ്റവും നല്ല സുഹൃത്ത് എന്ന നിലയിലും ഒരു ബാഴ്‌സലോണ ആരാധകൻ എന്ന നിലയിലും അദ്ദേഹം ബാഴ്‌സയിൽ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും എത്രയും വേഗം ഇത് പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സാവി പറയുന്നു.

“എനിക്ക് വാതുവയ്പ്പ് നടത്തേണ്ടിവന്നാൽ, അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന് ഞാൻ പറയും. ലിയോയ്ക്ക് ബാഴ്‌സയും ബാഴ്‌സയ്ക്ക് ലിയോയും ആവശ്യമാണ്. ബാഴ്‌സലോണയിൽ അദ്ദേഹം സന്തുഷ്ടനാണ്; അദ്ദേഹം അവിടെ ജീവിതം ചെലവഴിച്ചു.” സാവി പറഞ്ഞു. കഴിഞ്ഞ ദിവസം കരാർ അവസാനിച്ച മെസ്സി ഇപ്പോഴും ബാഴ്സലോണയുമായി ചർച്ചകൾ തുടരുകയാണ്.

Exit mobile version