മെസ്സി ബാഴ്സ പോര് നിയമ പോരാട്ടമായി മാറും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള ചർച്ചകൾ എവിടെയും എത്താത്തതോടെ സംഭവങ്ങൾ നിയമത്തിന്റെ വഴികളിലേക്ക് പോകാൻ സാധ്യത. ഇന്നലെ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ബാഴ്സലോണ ബോർഡുമായി വിശദമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ മെസ്സിയെ ക്ലബ് വിടാം അനുവദിക്കില്ല എന്ന് തന്നെയാണ് ക്ലബ് പറഞ്ഞത്. പകരം മെസ്സിക്ക് രണ്ട് വർഷത്തെ പുതിയ കരാർ വാഗ്ദാനം ചെയ്യുകയാണ് ക്ലബ് ചെയ്തത്.

എന്നാൽ മെസ്സിക്ക് ഫ്രീ ആയി ക്ലബ് വിടാൻ അവകാശം ഉണ്ടെന്നും അതിന് അനുവദിക്കണം എന്നും മെസ്സിയുടെ പിതാവ് ആവശ്യപ്പെട്ടു. ഇന്നലെ തീരുമാനം ഒന്നും ആകാത്തതിനാൽ ഇനിയും ചർച്ചകൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ മെസ്സി നിയമപരമായി ഫിഫയെ സമീപിക്കാൻ സാധ്യതയുണ്ട് എന്നും വാർത്തകൾ ഉണ്ട്. ഫിഫയെ സമീപിച്ച് ട്രാൻസ്ഫറിന് അനുമതി വാങ്ങാൻ ആണ് മെസ്സി ഉദ്ദേശിക്കുന്നത്. എന്നാൽ മെസ്സി അങ്ങനെ ക്ലബ് വിടാൻ ശ്രമിച്ചാൽ നിയമപരമായി തന്നെ നേരിടുക ആകും ബാഴ്സലോണയുടെയും രീതി.

മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള വർഷങ്ങളായുള്ള ബന്ധത്തിന് ആരും ആഗ്രഹിക്കാത്ത ഒരു ക്ലൈമാക്സ് ആണ് ഉണ്ടാകാൻ പോകുന്നത് എന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശ നൽകുന്നുണ്ട്.