മെസ്സിയെ ബാഴ്സലോണയിൽ നിലനിർത്താൻ തന്നെ കൊണ്ട് ആവുന്നത് ചെയ്യും

20210308 120647
- Advertisement -

ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട താൻ മെസ്സിയെ ക്ലബിൽ നിലനിർത്താൻ ശ്രമിക്കും എന്ന് പറഞ്ഞു. മെസ്സിയെ താൻ വിളിച്ച് സംസാരിക്കും. സൂപ്പർ താരത്തെ ക്ലബിൽ നിലനിർത്താൻ തന്നെ കൊണ്ട് ആകുന്നത് താൻ ‌ചെയ്യും എന്നും ലപോർട പറഞ്ഞു. ക്ലബിന് സാമ്പത്തികമായി എന്ത് ചെയ്യാൻ പറ്റുമോ അതും സംസാരിക്കും എന്നും ലപോർട പറഞ്ഞു.

മെസ്സി പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ എത്തിയത് മെസ്സിക്ക് ക്ലബിനോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ് എന്നും ലപോർട പറഞ്ഞു. നേരത്തെ മെസ്സി നിലനിർത്തും എന്ന് പറഞ്ഞാണ് പ്രസിഡന്റ് ഇലക്ഷൻ പ്രചരണത്തിൽ ലപോർടെ ബാഴ്സലോണ ആരാധകർക്ക് ഇടയിൽ സ്വീകാര്യത വർധിപ്പിച്ചത്. മെസ്സിയെ ക്ലബിൽ നിലനിർത്താൻ ആകും തന്റെ ശ്രമം എന്നും ഈ ക്ലബിന് കിരീടം നേടാൻ ആകും എന്ന് ഉറപ്പുണ്ടെങ്കിൽ മെസ്സി ബാഴ്സലോണയിൽ തുടരും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Advertisement