മെസ്സി വേതനം കുറച്ചു, ലാലിഗ കരാർ അംഗീകരിച്ചു, ബാഴ്സലോണ വിട്ട് മെസ്സി എങ്ങോട്ടുമില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ ആരാധകർക്കും മെസ്സി ആരാധകർക്കും സമാധാനിക്കാം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് മെസ്സിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചിരിക്കുകയാണ്. ഇത് സാധ്യമാകാൻ ആയി മെസ്സി തന്റെ വേതനം കുറച്ചിരിക്കുകയാണ്. മെസ്സിയുടെ കരാർ ലാലിഗ അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. അതും ഉടൻ ഉണ്ടാകും. നേരത്തെ പറഞ്ഞ രണ്ടു വർഷത്തെ കരാർ ആയിരിക്കില്ല കുറച്ചു കൂടെ നീണ്ടകാലത്തേക്കുള്ള കരാർ ആകും മെസ്സി ഒപ്പുവെക്കുക.

മെസ്സിയുടെ പുതിയ കരാറിൽ 600 മില്യൺ റിലീസ് ക്ലോസ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂൺ അവസാനത്തോടെ ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിലിള്ള കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു. ലാലിഗ അനുവദിച്ചിരിക്കുന്ന സാലറി ക്യാപിനു മുകളിൽ ബാഴ്സലോണ പോയതിനാൽ മെസ്സിയുടെ കരാർ താരം അംഗീകരിച്ചിട്ടും നടപ്പിലാക്കാൻ ബാഴ്സലോണക്ക് ഇതുവരെ ആയിരുന്നില്ല. പ്രസിഡന്റ് ലപോർട കാര്യമായി പണി എടുത്താണ് ഇപ്പോൾ പരിഹാരം കണ്ടെത്തിയത്.

മെസ്സിയെ നിലനിർത്താൻ വേണ്ടി ടീം ശക്തമാക്കാനും ബാഴ്സലോണ തയ്യാറായിരുന്നു. ഇതിനകം തന്നെ നാലു സൈനിംഗുകൾ ബാഴ്സലോണ ഈ സീസണിൽ നടത്തി. ഇനി കുറച്ച് താരങ്ങളെ വിറ്റു കൊണ്ട് സാലറി ക്യാപ് കുറക്കുക ആകും ബാഴ്സലോണ ലക്ഷ്യം.