“ഇനി ബാഴ്സലോണയുടേത് ഒരു ടീമെന്ന നിലയിൽ ഉള്ള പ്രകടനങ്ങൾ ആകും”

20210816 134304

മെസ്സി ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണ മികച്ച വിജയം തന്നെ ഇന്നലെ നേടിയിരുന്നു. റൊണാൾഡ് കോമന്റെ ടീം റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ലയണൽ മെസ്സി ഇല്ലാത്തത് ടീമിനെ ബാധിക്കാത്തത് പോലെയായിരുന്നു ടീമിന്റെ പ്രകടനം. കഴിഞ്ഞ സീസൺ വരെ മത്സരത്തിന്റെ വിധി ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിവുള്ള ഒരു താരം ബാഴ്സലോണക്ക് ഉണ്ടായിരുന്നു എന്നും. ആ കാലം കഴിഞ്ഞു എന്നും റൊണാൾഡ് കോമാൻ മത്സര ശേഷം പറഞ്ഞു.

ഇപ്പോൾ ബാഴ്സലോണ ഒരു ടീമാണ്. ബാഴ്സലോണയുടെ വിധി തീരുമാനിക്കുന്നത് എല്ലാവരും ചേർന്നുള്ള പ്രകടനങ്ങൾ ആയിരിക്കും കോമാൻ പറഞ്ഞു. ഇപ്പോഴും മെസ്സി ടീമിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. പക്ഷെ വ്യക്തി വ്യക്തികൾ അല്ല ടീം ആണ് പ്രധാനം എന്നും കോമാൻ പറഞ്ഞു.

Previous articleസ്പാനിഷ് വിങ്ങറെ ഒഡീഷ സ്വന്തമാക്കി
Next articleഅർജന്റീന സ്ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ