മെസ്സി തിരികെയെത്തി, ബാഴ്സക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങി

- Advertisement -

ബാഴ്സലോണയുടെ ആരാധകർക്കും ക്ലബിനും ആശ്വാസമായി. മെസ്സി ബാഴ്സലോണ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. താരം ഇന്ന് ബാഴ്സലോണ പരിശീലന ഗ്രൗണ്ടിൽ തിരികെയെത്തി. കഴിഞ്ഞ ആഴ്ച മുതൽ ബാഴ്സലോണ പരിശീലനം തുടങ്ങിയിരുന്നു എങ്കിലും മെസ്സിയും ക്ലബും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം താരം ഇതുവരെ പരിശീലനത്തിന് എത്തിയിരുന്നില്ല.

പരിശീലകൻ റൊണാൾഡ് കോമന് കീഴിൽ മെസ്സിയുടെ ആദ്യ പരിശീലന ദിവസമാണ് ഇന്ന്. മെസ്സി ഇന്ന് ടീമിനൊപ്പം അല്ല ഒറ്റയ്ക്കാണ് പരിശീലനം നടത്തുക. താരം ഇന്നലെ വീട്ടിൽ വെച്ച് കൊറോണ ടെസ്റ്റ് എടുത്തിരുന്നു. മെസ്സി പരിശീലനത്തിന് എത്തുന്നത് കാണാൻ ബാഴ്സലോണ ആരാധകരുടെ വലിയ സംഘം തന്നെ ഇന്ന് പരിശീലന ഗ്രൗണ്ടിന് സമീപം എത്തിയിരുന്നു. മെസ്സി എത്തിയത് ബാഴ്സലോണയുടെ പുതിയ സീസണായുള്ള ഒരുക്കങ്ങൾക്ക് വലിയ ഊർജ്ജം നൽകും.

Advertisement