“മെസ്സി ബാഴ്സലോണയിൽ തന്നെ വിരമിക്കും, സെറ്റിയനിൽ ക്ലബിന് വിശ്വാസം”

മെസ്സി ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങളെ തള്ളി ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബർതമെയു രംഗത്ത്. ടീമിലും ക്ലബിലും അതൃപ്തി ഉള്ളതിനാൽ മെസ്സി ക്ലബ് വിടും എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ മെസ്സി ബാഴ്സലോണയിൽ തന്നെ വിരമിക്കും എന്നും ആശങ്കയുടെ കാര്യമില്ല എന്നും ബാർതമെയു പറഞ്ഞു. ഒരോ ദിവസവും തനിക്ക് ഇത് വന്ന് വിശദീകരിക്കാൻ ആകില്ല. പക്ഷെ മെസ്സു എന്നും പറഞ്ഞിട്ടുണ്ട് ബാഴ്സലോണയിൽ വിരമിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന്. അതുകൊണ്ട് ബാക്കി വരുന്ന വാർത്തകൾ ഒക്കെ അഭ്യൂഹങ്ങൾ മാത്രമാണെന്ന് ക്ലബ് പ്രസിഡന്റ് പറഞ്ഞു.

സെറ്റിയനുമായും ക്ലബിന് ഒരു പ്രശ്നവുമില്ല. സെറ്റിയൻ ക്ലബിൽ നലൽ പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അദ്ദേഹത്തിന് ടീമിന്റെയും ക്ലബ് ബോർഡിന്റെയും പൂർണ്ണ പിന്തുണയുണ്ട്. അദ്ദേഹം പറഞ്ഞു. ഇനിയും ലാലിഗയിൽ നാലു മത്സരങ്ങൾ ബാക്കിയുണ്ട്, പിന്നാലെ ചാമ്പ്യൻസ് ലീഗുമുണ്ട്, അതുകൊണ്ട് തന്നെ ഈ സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ബാഴ്സലോണക്ക് ആകുമെന്നും അദ്ദേഹം പറഞ്ഞു.

Previous article“ഇന്ത്യൻ പരിശീലകനാവാനുള്ള അവസരം രാഹുൽ ദ്രാവിഡ് നിരസിച്ചു”
Next articleഹൈദര്‍ അലി, ഇമ്രാന്‍ ഖാന്‍, ഖാസിഫ് ബട്ടി എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരാം