Site icon Fanport

അവസാനം ആളിക്കത്തി മെസ്സി, വിജയത്തോടെ ബാഴ്സലോണ ലാലിഗ സീസൺ അവസാനിപ്പിച്ചു

കിരീടം നഷ്ടപ്പെട്ടു എങ്കിലും വിജയത്തോടെ ലാലിഗ സീസൺ അവസാനിപ്പിക്കാൻ ബാഴ്സലോണക്ക് ആയി. ഇന്ന് നടന്ന എവേ മത്സരത്തിൽ അലാവസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ബാഴ്സലോണയെ മുന്നിൽ നിന്ന് നയിച്ചത് ലയണൽ മെസ്സി തന്നെ ആയിരുന്നു. മത്സരത്തിന്റെ 24ആം മിനുട്ടിൽ അൻസു ഫതിയാണ് ബാഴ്സലോണയുടെ ആദ്യ ഗോൾ നേടിയത്.

മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഫതിയുടെ ഗോൾ. പിന്നാലെ റിക്വി പുജിന്റെ പാസിൽ നിന്ന് മെസ്സി ബാഴ്സലോണയുടെ രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കും മുമ്പ് സുവാരസിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി. അലാബയുടെ ക്രോസിൽ നിന്ന് സുവാരസാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ പുജിന്റെ പാസിൽ നിന്ന് സെമെഡോ ബാഴ്സലോണയുടെ നാലാം ഗോൾ നേടി. പിന്നാലെ 75ആം മിനുട്ടിൽ മെസ്സി തന്റെ കളിയിലെ രണ്ടാം ഗോളും നേടി. ഈ മത്സരത്തെ സംഭാവനയോടെ മെസ്സി 21 അസിസ്റ്റും 25 ഗോളുകളുമായാണ് ലാലിഗ സീസൺ അവസാനിപ്പിക്കുന്നത്. ബാഴ്സലോണ 82 പോയന്റുമായി സീസൺ അവസാനിപ്പിച്ചു.

Exit mobile version