“മെസ്സി ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്, മെസ്സിയെ നിലനിർത്താൻ തന്നെ ശ്രമിക്കും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേൽക്കുന്ന ചടങ്ങിൽ മെസ്സിയെ നിലനിർത്തും എന്ന് പ്രഖ്യാപിച്ച ലപോർടെ. മെസ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹത്തെ നിലനിർത്തുകയാണ് തന്റെ ലക്ഷ്യം എന്ന് ലപോർടെ പറഞ്ഞു. മെസ്സി സദസ്സിൽ ഉണ്ടായിരുന്നു. നിറഞ്ഞ സ്റ്റേഡിയങ്ങൾ ആയിരുന്നു എങ്കിൽ മെസ്സി ബാഴ്സലോണ ഒരിക്കലും വിടില്ലായുരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മെസ്സിയെ താനും ബാഴ്സലോണയും ഏറെ സ്നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മെസ്സിക്ക് അദ്ദേഹം ആഗ്രഹിക്കുന്നത് ചെയ്യാം എന്നും എന്നാൽ താൻ തന്നെകൊണ്ട് ആവുന്നത് ചെയ്യും എന്നും ലപോർടെ പറഞ്ഞു. മെസ്സിയുടെ ബാഴ്സലോണയിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കാൻ ഇരിക്കുകയാണ്. ലപോർടെയുടെ വാക്കുകൾ എല്ലാം ചെറു പുഞ്ചിരിയുമായാണ് മെസ്സി കേട്ടത്.