മെസ്സിയും ഫാതിയും അടിച്ചു, വിജയം തുടർന്ന് ബാഴ്സലോണ

- Advertisement -

ലാലിഗയിൽ ബാഴ്സലോണ വിജയ കുതിപ്പ് തുടരുന്നു. ലെഗനെസിനെയാണ് ബാഴ്സലോണ ഇന്ന് വീഴ്ത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സെറ്റിയന്റെ ടീമിന്റെ വിജയം. അവസാന മത്സരത്തിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ബാഴ്സലോണ ഇന്ന് കളത്തിൽ ഇറങ്ങിയത്. ആദ്യ ഇലവനിൽ ഇറങ്ങിയ യുവതാരം അൻസു ഫതിയാണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്.

42ആം മിനുട്ടിൽ ആയിരുന്നു അൻസുവിന്റെ ഗോൾ. രണ്ടാം പകുതിയിൽ മെസ്സിയും വല കുലുക്കി. 69ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ. ലാലിഗയിൽ ഈ സീസണിൽ മെസ്സിയുടെ 21ആം ഗോളാണ് ഇത്. ഈ വിജയത്തോടെ ബാഴ്സലോണ 29 മത്സരങ്ങളിൽ നിന്ന് 64 പോയന്റിൽ എത്തി. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 28 മത്സരങ്ങളിൽ നിന്ന് 58 പോയന്റാണ് ഉള്ളത്

Advertisement