Site icon Fanport

“മെസ്സി തന്നെ മെച്ചപ്പെട്ട ഫുട്ബോളർ ആക്കി” – ആൽബ

മെസ്സിയുടെ കൂടെ കളിച്ചത് കൊണ്ടാണ് താൻ ഇത്ര നല്ല ഫുട്ബോളർ ആയി മാറിയത് എന്ന് ബാഴ്സലോണ താരം ആൽബ. അവസാന ഏഴു വർഷമായി ഒരുമിച്ചു കളിക്കുന്നവരാണ് ആൽബയും മെസ്സിയും. ഇരുവരും തമ്മിൽ ഉള്ള ഫുട്ബോൾ ഫീൽഡിലെ കണക്ഷൻ പലരെയും അത്ഭുതപ്പെടുത്താറുണ്ട്. ആൽബയുടെ ബോക്സിലേക്കുള്ള റൺ കണ്ടെത്താനുള്ള മെസ്സിയുടെ മികവും, മെസ്സിയുടെ ലേറ്റ് റൺ കണ്ടെത്താനുള്ള ആൽബയുടെ മികവും ഫുട്ബോളിലെ തന്നെ സുന്ദര കാഴ്ചയാണ്.

മെസ്സിയുടെ സാന്നിദ്ധ്യം തനിക്ക് സഹായകരമായെന്ന് ആൽബ പറയുന്നു. മെസ്സിയുമായി ഫുട്ബോൾ പിച്ചിന് പുറത്തും വലിയ സൗഹൃദമാണെന്ന് ആൽബ പറഞ്ഞു. മെസ്സി ഈ ലോകത്തെ ഏറ്റവും മികച്ച താരമാണെന്നും എന്നിട്ടും അദ്ദേഹത്തിന് കളി ഒരോ സീസൺ കഴിയുമ്പോഴും മെച്ചപ്പെടുത്താൻ കഴിയുന്നു എന്നും ആൽബ പറഞ്ഞു. ക്ലബിലെ സീനിയർ താരങ്ങളിൽ ഒന്നായി താൻ ഇപ്പോൾ മാറിയെന്നും ബാഴ്സലോണ ക്ലബും തന്നെ മികച്ച കളിക്കാരനാക്കാൻ സഹായിച്ചു എന്നും ആൽബ പറഞ്ഞു.

Exit mobile version