Site icon Fanport

മെസ്സി ബാഴ്‌സയിൽ വിരമിക്കണം, ലപോർട മനസ് വെച്ചാൽ താരം തിരിച്ചെത്തും : അഗ്വേറോ

ലയണൽ മെസ്സിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിച്ച് സെർജിയോ അഗ്വേറോ.
നിലവിൽ മെസ്സി ബാഴ്‌സയിൽ എത്താൻ 50% സാധ്യത ഉള്ളതായാണ് താൻ കരുത്തുന്നത് എന്ന് അഗ്വേറോ പറഞ്ഞു. ജെറാർഡ് പിക്വേയുടെ കിങ്‌സ് ലീഗിന്റെ ഭാഗമായി ഉള്ള ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്വേറോക്ക് പുറമെ പിക്വേ, ജെറാർഡ് റൊമേറോ എന്നിവരും സംസാരിക്കാൻ എത്തിയിരുന്നു.

Sergio Aguero Goalp Celebration Kunisports

“മെസ്സിയെ തിരിച്ചെത്തിക്കാൻ ലപോർട തന്നെ മുൻ കൈ എടുക്കേണ്ടതുണ്ട്”. അഗ്വേറോ പറഞ്ഞു, “മെസ്സി ബാഴ്‌സലോണയിൽ തന്നെ വിരമിക്കും എന്നാണ് താൻ കരുതുന്നത്. ഇവിടമാണ് അദ്ദേഹത്തിന്റെ വീട്, ഇവിടെ തന്നെയാണ് കരിയറിന് അവസാനം കുറിക്കേണ്ടത്. പ്രസിഡൻറ് മുൻകൈ എടുത്താൽ മെസ്സി ബാഴ്‍സയിലേക്ക് കൂടുതൽ അടുക്കും”. മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായ അഗ്വേറോയുടെ അഭിപ്രായം ബാഴ്‌സ മാനേജ്‌മെന്റും ഗൗരവത്തോടെ കാണും എന്നുറപ്പാണ്. ഇതേ പരിപാടിയിൽ സംസാരിച്ച പിക്വെയും മെസ്സിയുടെ തിരിച്ചു വരവ് കാണാൻ താൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.

Exit mobile version