“ഒരു റെക്കോർഡും തകർക്കാൻ തനിക്ക് ആകും എന്ന് കരുതിയിരുന്നില്ല” – മെസ്സി

Img 20201223 115133

താൻ ഫുട്ബോൾ കരിയർ ആരംഭിക്കുമ്പോൾ ഒരു റെക്കോർഡും തകർക്കാൻ തന്നെ കൊണ്ട് ആകുമെന്ന് കരുതിയിരുന്നില്ല എന്ന് ലയണൽ മെസ്സി. ഇന്നലെ ബാഴ്സലോണ റയൽ വല്ലഡോയിഡ് മത്സരത്തിൽ ഗോൾ നേടിയതോടെ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയിരുന്നു. 643 ഗോളുകൾ നേടിയിട്ടുള്ള പെലെയുടെ റെക്കോർഡ് ആണ് മെസ്സി ഇന്നലെ ബാഴ്സലോണക്ക് ആയുള്ള 644ആം ഗോളോടെ മറികടന്നത്.

താൻ ഒരു റെക്കോർഡും തകർക്കാൻ വന്നതല്ല. പക്ഷെ ഇന്ന് താൻ സ്വന്തമാക്കൊയിരിക്കുന്ന പെലെയെ മറികടന്നുള്ള റെക്കോർഡ് ഒക്കെ അവിശ്വസനീയമാണ്. മെസ്സി മത്സര ശേഷം പറഞ്ഞു. ഈ റെക്കോർഡ് സ്വന്തമാക്കിയതിൽ തനിക്ക് തന്റെ ടീമംഗങ്ങളോട് ആണ് നന്ദി പറയേണ്ടത്. അവരാണ് വർഷങ്ങളായി തന്നെ സഹായിക്കുന്നത്. അതിനൊപ്പം തന്നെ പിന്തുണച്ച കുടുംബത്തിനും ആരാധകർക്കും നന്ദി പറയുന്നു എന്നും മെസ്സി പറഞ്ഞു.

Previous article“ആം ബാൻഡ് ഇല്ലായെങ്കിലും ബ്രൂണൊ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്ററിന്റെ നായകൻ”
Next articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരം – നിക്കോള്‍സ്