മെസി ബാഴ്‌സലോണയിൽ പരിശീലനത്തിനിറങ്ങി

ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസി ഇന്ന് പരിശീലത്തിനിറങ്ങി. ഇന്റർനാഷണൽ ബ്രേക്കിൽ ദേശീയ ടീമിനോടൊപ്പം സൗഹൃദ മത്സരത്തിനായി മെസി സ്‌പെയിൻ വിട്ടിരുന്നു. റഷ്യയോടും നൈജീരിയയയോടും ആയിരുന്നു അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ. റഷ്യക്കുള്ള ടിക്കറ്റ് ഉറപ്പിച്ച അർജന്റീന നൈജീരിയക്കെതിരായ മത്സരത്തിൽ മെസിക്ക് വിശ്രമം അനുവദിച്ചിരുന്നു. റഷ്യയുമായുള്ള മത്സരത്തിന് ശേഷം മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു. ബേൺ ഔട്ട് ഒഴിവാക്കാനായി വിശ്രമത്തിനായി മടങ്ങിയതായിരുന്നു ലയണൽ മെസി.

എന്നാൽ മെസി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന നൈജീരിയയോട് പരാജയപ്പെട്ടത്. മെസി മാത്രമല്ല ഇന്ന് ബാഴ്‌സലോണയിൽ ഇന്ന് ഒരു ഇടവേളക്ക് ശേഷം പരിശീലത്തിനായിറങ്ങിയത്. ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങൾ വിജയകരമായി പൂർത്തികരിച്ച് ഇവാൻ റാക്കിറ്റിക്കും പരിശീലത്തിനിറങ്ങി. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോവാതിരുന്ന താരങ്ങൾ ഒരാഴ്ചയായി പരിശീലനം തുടരുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമത്സരം സമനിലയില്‍, ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ ബറോഡയ്ക്ക് മൂന്ന് പോയിന്റ്
Next articleനെഹ്റു കപ്പ്; എം.എസ്.പിയെ അട്ടിമറിച്ച് ഒളവട്ടൂർ യതീംഖാനാ സ്കൂൾ ക്വാർട്ടറിൽ