Site icon Fanport

“റയൽ മാഡ്രിഡ് എമ്പപ്പെയെ സൈൻ ചെയ്യണം” – ഹസാർഡ്

റയൽ മാഡ്രിഡ് ഫ്രഞ്ച് യുവതാരം എമ്പപ്പെയെ സൈൻ ചെയ്യണം എന്ന ആഗ്രഹം വ്യക്തമാക്കി ഹസാർഡ്. എമ്പപ്പെ അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും മികച്ച താരമായി മാറും. അതുകൊണ്ട് തന്നെ എമ്പപ്പെയെ റയലിലേക്ക് കൊണ്ടുവരാൻ ആണ് ആഗ്രഹം. ഹസാർഡ് പറഞ്ഞു. ലോകത്ത് പല യുവതാരങ്ങളും പ്രതീക്ഷ തരുന്നുണ്ട്. പക്ഷെ എമ്പപ്പെ ഇപ്പോൾ ഉള്ള മികവ് തുടർന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി എമ്പപ്പെ മാറും. ഹസാർഡ് പറഞ്ഞു.

തന്റെ ഇരുപതാം വയസ്സിൽ താനും ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്. പക്ഷെ എമ്പപ്പയുടെ റെക്കോഡ് നോക്കുമ്പോൾ താൻ ഒന്നുമല്ല. എമ്പപ്പെയും താനുമായി താരതമ്യത്തിനില്ല എന്നും റയലിന്റെ താരം പറഞ്ഞു. വെറും ഇരുപതാം വയസ്സിൽ തന്നെ എമ്പപ്പെ സമ്പൂർണ്ണതയിലേക്ക് എത്തിയിരിക്കുകയാണെന്നും ഹസാർഡ് കൂട്ടിച്ചേർത്തു.

Exit mobile version