വമ്പൻ തിരിച്ചുവരവുമായി ലീഡ് ഏഴായി ഉയർത്തി ബാഴ്‌സലോണ

ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ റയോ വല്ലകനോയെ പരാജയപ്പെട്ടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ജെറാഡ് പിക്കെയും ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഗോളടിച്ചു. റൗൾ ഡി തോമസ് ആണ് റയോ വല്ലകാനോയുടെ ഗോൾ നേടിയത്.

ഇന്നത്തെ ജയം ലാ ലീഗയിലെ ഏഴു പോയിന്റിന്റെ ലീഡ് ബാഴ്‌സലോണയ്ക്ക് നൽകി. തുടർച്ചയായ പതിനഞ്ച് മത്സരങ്ങളിൽ അപരാജിതരായി തുടരാൻ ഇന്ന് ക്യാമ്പ് നൗവിലെ ജയം ബാഴ്‌സയെ സഹായിച്ചു. പിന്നിൽ നിന്നും തിരിച്ചു വന്നാണ് ബാഴ്‌സ ജയം നേടിയത്.

റൗൾ ഡെ തോമസ് 24 ആം മിനുട്ടിൽ റയോയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപേ ജെറാഡ് പിക്ക്വേയിലൂടെബാഴ്‌സ സമനില നേടി. ബാഴ്‌സയുടെ മധ്യനിരയ്ക്ക് ഒരു പോലെ ആക്രമിക്കാനും പ്രതിരോധയ്ക്കാനും ഇത്തവണ കരുത്തായത് അർട്ടൂറോ വിദാലാണ്. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മെസ്സിയും പിനീട് സുവാരസും ബാഴ്‌സയ്‌ക്കായി ഗോളടിച്ചു. റയോ നിലവിൽ ലാ ലീഗയിൽ പത്തൊൻപതാം സ്ഥാനത്താണ്.

Exit mobile version