Site icon Fanport

മാർട്ടിനെസിനെ ബാഴ്സലോണ സ്വാഗതം ചെയ്യുന്നു എന്ന് സുവാരസ്

ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ബാഴ്സലോണയിൽ വരണമെന്നാണ് തന്റെ ആഗ്രഹം എന്ന് സുവാരസ്. ബാഴ്സലോണ മാർട്ടിനെസിനെ ഇപ്പോഴെ സ്വാഗതം ചെയ്യുന്നു. യുവതാരമാണ് മാർട്ടിനെസ്. അദ്ദേഹത്തിന് ബാഴ്സലോണയെ മെച്ചപ്പെടുത്താൻ കഴിയും എന്നും സുവാരസ് പറഞ്ഞു. അർജന്റീനയിൽ നിന്ന് വന്ന് ഇറ്റലി പോലൊരു വലിയ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുക അത്ര എളുപ്പമല്ല. അതിന് സാധിച്ച മാർട്ടിനെസിന് ബാഴ്സലോണയിലും തിളങ്ങാൻ ആകും എന്ന് സുവാരസ് പറഞ്ഞു.

ബാഴ്സലോണയിലേക്ക് വന്നാൽ മാർട്ടിനെസിനെ സഹായിക്കാൻ താൻ അടക്കമുള്ള എല്ലാ താരങ്ങളും ഉണ്ടാകും. യുവതാരമായത് കൊണ്ട് തന്നെ മാർട്ടിനെസിന് ആവശ്യമായ സഹായങ്ങൾ ഒക്കെ ടീം നൽകും എന്നും സുവാരസ് പറഞ്ഞു. സുവാരസിന് പകരക്കാരനായാണ് ബാഴ്സലോണ ലൗട്ടാരോ മാർട്ടിനെസിനെ ലക്ഷ്യമിടുന്നത്.

Exit mobile version