“മാർട്ടിനെസിനെ ബാഴ്സലോണ സ്വന്തമാക്കാണം, ഒപ്പം നെയ്മറിനെയും തിരികെ കൊണ്ടുവരണം”

- Advertisement -

മാർട്ടിനസിനെ സൈൻ ചെയ്യാനുള്ള ബാഴ്സലോണയുടെ നീക്കങ്ങൾ നല്ലതാണ് എന്ന് ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസ്. ഇന്റർ മിലാൻ സ്ട്രൈക്കറായ മാർട്ടിനെസിന്റെ പ്രകടനങ്ങൾ താൻ നിരീക്ഷിക്കറുണ്ട് എന്നും വലിയ ഭാവിയുള്ള താരമാണ് ലൗട്ടാരോ മാർട്ടിനെസ് എന്നും സാവി പറഞ്ഞു. ഡിഫൻസ് വളരെ ടൈറ്റ് ആയ സന്ദർഭങ്ങളിൽ വരെ അനായാസം കളിക്കാൻ മാർട്ടിനെസിന് ആകുന്നുണ്ട് എന്നും ബാഴ്സലോണക്ക് അത്തരത്തിൽ ഒരു താരം കരുത്താകും എന്നും സാവി പറഞ്ഞു.

ഒപ്പം ബ്രസീലിയൻ താരം നെയ്മറിനെ ക്ലബിലേക്ക് തിരികെ കൊണ്ടുവരുന്നതിനെയും സാവി അനുകൂലിച്ചു. നെയ്മർ മികച്ച താരമാണ്. താൻ നെയ്മറിനൊപ്പം ഡ്രസിംഗ് റൂം പങ്കിട്ടതാണ്. നെയ്മറിനെ ഒരു നല്ല വ്യക്തിയായാണ് തനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് എന്നും താരത്തിന്റെ തിരിച്ചുവരവ് ബാഴ്സലോണ ബലം നൽകും എന്നും സാവി പറഞ്ഞു.

Advertisement