നികുതി വെട്ടിപ്പ്; പിഴയടച്ച് തടിയൂരി മാഴ്‌സെല്ലോ

ഫുട്ബോൾ താരങ്ങളുടെ നികുതി വെട്ടിപ്പ് പുതുമയല്ല. സൂപ്പർ താരങ്ങളും കോച്ചുമാരും ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ്. സ്പാനിഷ് കോടതി ശിക്ഷിച്ച താരങ്ങളിൽ ഏറ്റവും പുതിയ പേരാണ് റയൽ മാഡ്രിഡിന്റെ സൂപ്പർ താരം മാഴ്‌സെല്ലോ. ഏഴരലക്ഷം യൂറോയിലധികം പിഴയടച്ചാണ്‌ മാഴ്‌സെല്ലോ ഇത്തവണ തടിയൂരിയത്.

നാലുമാസത്തെ തടവ് ശിക്ഷയും സ്പാനിഷ് കോടതി മാഴ്സെലോയ്ക്ക് വിധിച്ചിരുന്നു. സ്‌പെയിനിൽ ആദ്യമായി ക്രിമിനൽ കുറ്റം ചെയ്യുന്നവർക്ക് തടവ് ശിക്ഷ ഇളവ് ചെയ്ത് ലഭിക്കാറുണ്ട്. ഈ പഴുത്ത ഉപയോഗിച്ചാണ് മാഴ്‌സെല്ലോ രക്ഷപ്പെട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റിയാനോ റൊണാൾഡോ, നെയ്മർ, തുടങ്ങി യുണൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോ വരെ പിഴയടച്ച് തടിയൂരിയ താരങ്ങളിൽ പെടും.

Exit mobile version