നികുതി വെട്ടിപ്പ് കേസിൽ പിഴയടച്ച് തടിയൂരി മാഴ്‌സെല്ലോ

- Advertisement -

നികുതി വെട്ടിപ്പ് വിവാദത്തിൽ പിഴയടച്ച് കേസ് തീർക്കാൻ റയൽ മാഡ്രിഡ് സൂപ്പർ താരം മാഴ്‌സെല്ലോ. അഞ്ചു ലക്ഷത്തോളം യൂറോ സ്പാനിഷ് അതോറിറ്റിക്ക് പിഴയായി കൈമാറാനാണ് ബ്രസീലിയൻ താരം തീരുമാനമെടുത്തത്. തന്റെ പേരിൽ വന്ന നികുതി വെട്ടിപ്പ് ആരോപണങ്ങൾ എല്ലാം അംഗീകരിച്ചതിനു ശേഷമാണ് പിഴയടക്കാൻ മാഴ്‌സെല്ലോ തീരുമാനമെടുത്തത്.

2011-2013 വരെ ഇമേജ് റൈറ്റ്സിനുള്ള നികുതി സ്പാനിഷ് അതോറിറ്റികൾക്ക് നൽകാതെയിരുന്നു എന്ന കുറ്റമാണ് മാഴ്സെലോയ്ക്ക് നേരെ സ്പാനിഷ് അധികൃതർ ആരോപണമുന്നയിച്ചത്. ഇതാദ്യമായല്ല ഫുട്ബോളിലെ സൂപ്പർ താരങ്ങൾ നികുതി വെട്ടിപ്പ് കേസിൽ കുടുങ്ങുന്നത്. റയൽ മാഡ്രിഡിന്റെ തന്നെ ക്രിസ്റ്റിയാനോ റൊണാൾഡോയും ബാഴ്‌സലോണയുടെ താരം മെസിയും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ മൗറീഞ്ഞ്യോയും നികുതി വെട്ടിപ്പ് കേസിൽ കുടുങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement