മുൻ മാഞ്ചസ്റ്റർ സിറ്റി താരം മംഗാലയ്ക്കും കൊറോണ സ്ഥിരീകരിച്ചു

ലാലിഗ ക്ലബായ വലൻസിയയുടെ മൂന്ന് താരങ്ങൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വലൻസിയയുടെ ഡിഫൻഡർ മംഗാലയ്ക്കും ജോസെ ലൂയിസ് ഗയക്കും ആണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ഡിദൻഡർ എസെകെൽ ഗാരെയ്ക്കും കൊറൊണ ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് ഫലം വന്നിരുന്നു.

മുൻ മാഞ്ചസ്റ്റർ സിറ്റി താരമാണ് മംഗാല. താരം ഇപ്പോൾ ആശുപത്രിയിൽ ആണ്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തനിക്ക് യാതൊരു ആരോഗ്യ ബുദ്ധിമുട്ടും ഇല്ലായെന്നും മംഗാല സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു. വലൻസിയ ക്ലബിലെ മൂന്ന് ഒഫീഷ്യൽസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version