ബാഴ്സലോണയുടെ ബ്രസീലിയൻ യുവതാരത്തിന് പരിക്ക്

ബാഴ്സലോണ യുവതാരം മാൽകോമിന് പരിക്ക്. വലതുകാലിന്റെ ലിഗമന്റ്നാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ ബാഴ്സലോണയിൽ ട്രെയിൻ ചെയ്യുന്നതിനിടെ ആയിരുന്നു പരിക്ക്. എന്നാൽ പേടിക്കാനില്ല എന്നും പരിക്ക് ഗുരുതരമല്ല എന്നും ബാഴ്സലോണ ടീം അറിയിച്ചു. ഒരാഴ്ചയിലധികം വിശ്രമം മാൽക്കോമിന് വേണ്ടി വരും.

രാജ്യാന്തര ടീമിൽ ഇടം ലഭിക്കാത്തതിനാൽ താരം ബാഴ്സലോണയിൽ തന്നെ തുടർന്ന് ടീമിനൊപ്പം പരിശീലനം നടത്താനായിരുന്നു മാൽകോമിന്റെ തീരുമാനം. അതിനിടയിലാണ് ഈ പരിക്ക് വില്ലനായത്. ഈ സീസൺ തുടക്കത്തിലാണ് ബോർഡക്സിൽ നിന്ന് , വിവാദമായ ഒരു ട്രാൻസ്ഫറിലൂടെ, മാൽകൊമിനെ ബാഴ്സലോണ സ്വന്തമാക്കിയത്.

Previous articleപ്രീ സീസണ്‍ ക്യാമ്പില്‍ ടിം പെയിനിന്റെ അഭാവം
Next articleകോറോയ്ക്ക് അഞ്ച് ഗോൾ, ജാക്കിചന്ദിന് ഹാട്രിക്ക്, സ്പെയിനിൽ ഗോവൻ ഗോൾമഴ